ആവണിമാസത്തിൽ പുഷ്പങ്ങളുടെ നിറപ്പകിട്ടിലും, പാട്ടുകളുടെയും കളികളുടെയും ആവേശത്തിലും, സദ്യയുടെ സ്നേഹവിരുന്നിലും നമ്മുടെ ഹൃദയങ്ങളിൽ ഓണം പതിവുപോലെ ഒരു പുതുജീവിതം പകരുന്നു..... കേരളത്തിന്റെ പാരമ്പര്യവും സംസ്ക്കാരവും നിറഞ്ഞു നില്ക്കുന്ന ഈ മഹോത്സവം, ഓരോ മനസ്സുകളും സന്തോഷത്തിന്റെ പൂമുഖമാക്കുന്നു. ബാല്യകാല ഓർമ്മകൾ പങ്കുവെച്ചും, പുതുതലമുറയെ പാരമ്പര്യത്തിലേക്ക് കൊണ്ടുവന്നും, ഒത്തു ചേരലിന്റെ സുവർണ്ണ നിമിഷങ്ങളാണ് ഓണം നമുക്ക് സമ്മാനിക്കുന്നത്. ഇസ്രായേൽ മലയാളി ആർട്ട് ലിറ്ററേചർ ആൻ്റ് സോഷ്യൽ ഫോറത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലുമിനാരി ഇ- മാഗസിൻ്റെ "പൊന്നോണ "പ്പതിപ്പിന്റെ താളുകളിൽ, ആ ചിറകു വീശുന്ന ഓർമ്മകളെയും, കലാപരിപാടികളെയും, കഥകളെയും, കവിതകളെയും, ചിത്രങ്ങളെയും കൊണ്ട് നിറച്ചിരിക്കുന്നു. വായിക്കുന്ന ഓരോരുത്തർക്കും ഒരുപോലെ പഴമയുടെ സുഗന്ധവും പുതുമയുടെ സാന്നിധ്യവും സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും പ്രഭാതമായിരിക്കട്ടെ എന്നും..... എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ... Israel Malayalee Art Literature and Social Forum