About Us
ഇസ്രായേൽ മലയാളികളുടെ സ്വന്തം കൂട്ടായ്മയാണ് ഇസ്രായേൽ മലയാളി ആർട്സ് ലിറ്ററേച്ചർ ആൻഡ് സോഷ്യൽ ഫോറം.
നമ്മുടെ കലാ-സാഹിത്യ- സാമൂഹിക -വ്യക്തിത്വ വികസന പരിപാടികളാണ് (online and offline) ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം നമ്മുടെ മാതൃരാജ്യത്തോടും തൊഴിൽ നൽകി സംരക്ഷിക്കുന്ന ഈ രാജ്യത്തോടും കൂറും കടപ്പാടും ഉണ്ടാകുമെന്ന പ്രക്യാപനത്തോടെയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ.
IMALS FORUM ൻെറ ആദ്യത്തെ ഒരു പദ്ധതിയാണ് Luminari ഇ-മാഗസിൻ. ലുമിനാരിയിലൂടെ നമ്മളിലെ കലാസാഹിത്യ കഴിവുകൾ കണ്ടെത്തുവാനും/ പ്രകടിപ്പിക്കുവാനും/ വളർത്തുവാനും സഹായകരമാകണം. അങ്ങനെ നമ്മുടെ സൃഷ്ടികൾ ലോകം മുഴുവനുമുള്ള മലയാളി കലാ സാഹിത്യ ആസ്വാദകരിൽ എത്തിക്കുവാനുമുള്ള ഒരു എളിയ പരിശ്രമം കൂടിയാണിത്.
നമ്മുടെ ഭാവനകളും ചിന്തകളും നമ്മുടെയും നമ്മുടെ നാടിൻറേയും വികസനത്തിനും സമാധാനത്തിനും വെളിച്ചമായി തീരട്ടെ. അതിനായി ഓരോരുത്തരുടേയും ആത്മാർത്ഥമായ സഹകരണവും പ്രാർത്ഥനയും ആവശ്യമാണ്.
